കീർത്തി സുരേഷിന്റെ വിവാഹത്തിന് ഒരുമിച്ച് യാത്രചെയ്ത് വിജയും തൃഷയും, താരങ്ങൾ ക്കെതിരെ സൈബർ ആക്രമണം

Written by Taniniram

Published on:

കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ എത്തിയത് വിജയ്ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തെളിയിക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രൈവറ്റ് ജെറ്റിലാണ് തൃഷയും വിജയ് യും എത്തിയതെന്നാണ് വിവരം.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിജയ് യുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വിവാഹത്തിന് പങ്കെടുത്ത തൃഷ, വിവാഹ സദ്യയെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തതാണ്. കീര്‍ത്തി സുരേഷുമായി നല്ല സൗഹൃദ ബന്ധം സൂക്ഷിക്കുന്ന ആളാണ് വിജയ്. ഒരുമിച്ച് അഭിനയിച്ചിട്ടില്ല എങ്കിലും തൃഷയുമായും കീര്‍ത്തിയ്ക്ക് നല്ല ബന്ധമാണ്. ഇരുവരും ഒന്നിച്ച് പങ്കെടുത്ത പൊതുപരിപാടികളില്‍ എല്ലാം അത് വ്യക്തമായിരുന്നു.

എന്നാല്‍ രാഷ്ട്രീയത്തിലെത്തിയതോടെ വിജയിനെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചും വിജയുടെ ഭാര്യയുടെ പേരില്‍ ഹാഷ് ടാഗ് ഉണ്ടാക്കിയുമാണ് താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്.

See also  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന്‌ പ്രധാനമന്ത്രിയ്‌ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെ സൂപ്പര്‍ താരങ്ങളും ഗുരുവായൂരിലേക്ക്….

Leave a Comment