Sunday, May 18, 2025

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ കേരളത്തിൽ വ്യാപകമായി വാട്‌സാപ് ഗ്രൂപ്പുകൾ ; ഗ്രൂപ്പിൽ പ്രമുഖ ഡോക്ടർമാരും അധ്യാപകരും അംഗങ്ങൾ

Must read

- Advertisement -

മലപ്പുറം: കേരളത്തിൽ വീട്ടിൽ പ്രസവിക്കുന്നതിന് ഓൺലൈൻ പ്രചാരണം സജീവമെന്ന് റിപ്പോർട്ട്. വാട്സാപ് ​ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം. ഡോക്ടർമാരും അധ്യാപകരും വരെ ഇത്തരം ​ഗ്രൂപ്പുകളിൽ സജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടുപ്രസവം പ്രചരിപ്പിക്കുന്നവരുടെ കുടുംബ സം​ഗമങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്. 

2023 മാർച്ച് മുതൽ 2024 മാർച്ച് വരെ കേരളത്തിൽ 523 വീട്ടുപ്രസവങ്ങളാണുണ്ടായത്. ഈവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാത്രം 200 വീട്ടുപ്രസവങ്ങൾ. ഏറ്റവുമധികം വീട്ടുപ്രസവം മലപ്പുറത്താണെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്ങിന് വിവരാവകാശനിയമപ്രകാരം ആരോഗ്യവകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു-253 പ്രസവം. അഞ്ചുവർഷം തുടർച്ചയായി മലപ്പുറത്ത് ഇരുനൂറിൽ കൂടുതൽ ഇത്തരം പ്രസവമുണ്ടായിട്ടുണ്ട്.

See also  കൊടുങ്ങല്ലൂർ താലപ്പൊലി; 18-ന് പ്രാദേശിക അവധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article