ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ; വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു

Written by Taniniram

Published on:

വയനാട്: വയനാട് ദുരന്തത്തിൽ ഉറ്റവരെയും പിന്നീട് കാറപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരം വയനാട് കളക്‌ടറേറ്റിൽ റവന്യു വകുപ്പിൽ ക്ലർക്കായാണ് നിയമനം.

ശ്രുതി ഇപ്പോൾ താമസിക്കുന്ന അംബലേരിയിലെ വീട്ടിൽ നിന്നും ഏറ്റവും അടുത്തുള്ള സർക്കാർ ഓഫീസാണിത്. എഡിഎമ്മിന്റെ ഓഫീസിലാണ് ശ്രുതി എത്തിയത്. നിലവിൽ ശ്രുതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. സിപിഎം, സിപിഐ നേതാക്കൾ ശ്രുതിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ റവന്യു മന്ത്രി കെ രാജൻ ശ്രുതിയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരത്തേ കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ശ്രുതി ജോലി ചെയ്‌തിരുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് ഒപ്പം നിൽക്കുന്ന എല്ലാവർക്കും ശ്രുതി നന്ദി അറിയിച്ചു. മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാണിത്. എല്ലാവരോടും നന്ദി പറയുന്നു. റെസ്റ്റ് പറഞ്ഞിട്ടുണ്ട്. ഒരുപാട് നടക്കാൻ പാടില്ല. എന്തായാലും ജോലിക്ക് വരുമെന്നും ശ്രുതി പറഞ്ഞു

See also  ആറ്റുകാൽ പൊങ്കാല; നിരത്തുകൾ നിറഞ്ഞ് പൊങ്കാലക്കലങ്ങൾ

Leave a Comment