പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Written by Taniniram

Published on:

കണ്ണൂര്‍: പിണറായിയില്‍ ഉദ്ഘാടനത്തിന് തൊട്ട് മുമ്പ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജാണ് അറസ്റ്റിലായത്. ഇയാള്‍ സിപിഎം അനുഭാവിയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. ഓഫീസിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത ശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാന വാതില്‍ തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കൊടിതോരണങ്ങള്‍ ആകെ വാരിവലിച്ചിട്ട നിലയിലായിരുന്നു. തകര്‍ത്ത ഓഫീസ് കഴിഞ്ഞ ദിവസം തന്നെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ഉദ്ഘാടനശേഷം സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളാണ് സുധാകരൻ ഉന്നയിച്ചത്. ഓഫീസിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

See also  ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ നശിച്ചു…

Leave a Comment