ാര്യ കോകിലയെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടന്‍ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ഭാര്യയെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ബാല മുന്നറിയിപ്പ് നല്‍കി. കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വിഡിയോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാലയുടെ രൂക്ഷമായ പ്രതികരണം. ബാലയുടെ പ്രതികരണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭാര്യ കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു; കുടുംബത്തിൽ കയറി കളിക്കരുത്, ക്ഷുഭിതനായി ബാല
Written by Taniniram
Published on: