മലപ്പുറത്ത് നവവധു വാഹനാപകടത്തിൽ മരിച്ചു, അപകടം നടന്നത് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവേ

Written by Taniniram

Published on:

മലപ്പുറം: നവവധു വാഹനാപകടത്തിൽ മരിച്ചു. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ ജൂബിലി ജംക്‌ഷനു സമീപമാണ് അപകടമുണ്ടായത്. നേഹയും ഭർത്താവും സഞ്ചരിച്ചിരുന്ന കാറിൽ ക്രെയിൻ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ് നേഹ. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം.  ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. 

അസ്‌ഹറിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നിൽനിന്നെത്തിയ ക്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.

See also  സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്:നടപടിയുമായി ഹൈക്കോടതി.

Leave a Comment