സഹയാത്രക്കാരിയെ കടന്നുപിടിച്ച സിഐക്കെതിരെ കേസ്

Written by Taniniram Desk

Published on:

ട്രെയിനിൽ സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. പാലക്കാട് അഗളി സിഐ അബ്ദുൽ ഹക്കീമിനെതിരെയാണ് കേസ്.

സഹയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്ത് നിന്ന് പാലരുവി എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ പരാതിക്കാരിയായ യുവതി വിവരം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രതിയുടെ ചിത്രവും യുവതി ഫോണിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി സിഐ ആണെന്ന് തിരിച്ചറിഞ്ഞത്.

See also  വേലി തന്നെ വിളവ് തിന്നാൽ ……… എന്ത് ചെയ്യും?

Leave a Comment