കേരളം കാത്തിരുന്ന ഭാഗ്യവാനെ കിട്ടി! പൂജാബമ്പർ വിജയി കരുനാഗപ്പളളി സ്വദേശി ദിനേശ് കുമാർ

Written by Taniniram

Published on:

കൊല്ലം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി കരുനാഗപ്പള്ളി സ്വദേശിക്ക്. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ഭാഗ്യശാലി. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്നെടുത്ത ടിക്കറ്റാണ് ദിനേശിന് ഭാഗ്യം കൊണ്ടുവന്നത്. പത്ത് ടിക്കറ്റ് ദിനേശ് എടുത്തിരുന്നു. അതില്‍ ഒന്നിനാണ് ബമ്പര്‍ സമ്മാനം അടിച്ചത്. ബംബര്‍ ടിക്കറ്റ് സ്ഥിരമായി എടുക്കാറുണ്ടായിരുന്നു. ഇതിന് മുമ്പ് ചെറിയ സമ്മാനങ്ങളായ 50000, 10000 എന്നിവ ലഭിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ധാരാളം നടത്തുന്നയാളാണ് ദിനേശ് കുമാര്‍. ഇന്നല്ലെ ലോട്ടറിയടിച്ച വിവരം അറിഞ്ഞെങ്കിലും പുറത്ത് പറഞ്ഞില്ല. സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന് പോയ ശേഷം ഇന്ന് രാവിലെയാണ് വീട്ടുകാരോട് വിവരം പറഞ്ഞത്.

ലഭിക്കുന്ന തുക ചെലവഴിക്കാന്‍ കൃത്യമായി പ്ലാന്‍ ഉണ്ടെന്നും എല്ലാവരും ലോട്ടറിയെടുക്കണമെന്നും ഭാഗ്യം ഒരു ദിവസം നിങ്ങളെയും തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

See also  വിഷു ബമ്പര്‍ 12 കോടി സ്വന്തമാക്കിയ ഭാഗ്യവാന്‍ ആലപ്പുഴയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിശ്വംഭരന്‍