കളർകോട് അപകടം ; വാഹന ഉടമ പറഞ്ഞത് കള്ളം ; ഷാമിൽ ഖാന് 1000 രൂപ ഗൂഗിൾ പേ ചെയ്ത ഡീറ്റെയിൽസ് പോലീസ് കണ്ടെത്തി

Written by Taniniram

Published on:

നാടിനെ നടുക്കിയ ആലപ്പുഴ കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ പറഞ്ഞത് കള്ളമാണെന്ന് പോലീസ്. 1000 രൂപ വാഹനം ഓടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ഗൂഗിള്‍പേ ചെയ്‌തെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ മാധ്യമങ്ങളില്‍ വാഹന ഉടമ ‘കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞത് വ്യത്യസ്തമായിട്ടാണ്. പരിചയത്തിന്റെ പേരിലാണ് വാഹനം നല്‍കിയത്.

സിനിമയ്ക്ക് പോകാന്‍ വേണ്ടിയാണ് കുട്ടികള്‍ വാഹനം ചോദിച്ചത്. അവധിയായതിനാല്‍ ആറ് പേര്‍ക്ക് സിനിമയ്ക്ക് പോകാനാണെന്ന് പറഞ്ഞു. അപകടത്തില്‍ മരിച്ച മുഹമ്മദ് അബ്ദുല്‍ ജബ്ബാറാണ് വാഹനം വാടകയ്ക്ക് ചോദിച്ചത്. വാഹനം കൊടുക്കാന്‍ മടിച്ചപ്പോള്‍ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായതോടെ കൂടുതല്‍ നടപടികളിലേക്ക് പോലീസ് കടന്നേക്കും.

See also  സ്‌കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Leave a Comment