Friday, March 14, 2025

ബേക്കറിയിലെ ജീവനക്കാരനുമായി ഭാര്യയ്ക്ക് അടുപ്പമെന്ന സംശയം;പെട്രോളുമായെത്തി കാർ തടഞ്ഞു; തീ കൊളുത്തി ഭാര്യയെ കത്തിച്ച് കൊന്ന ശേഷം പോലീസിൽ കീഴടങ്ങി

Must read

കൊല്ലം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗം.

കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു.വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. അനിലയുടെ ഭര്‍ത്താവ് പത്മരാജനെ (60) പൊലീസ് അറസ്റ്റു ചെയ്തു. തീകൊളുത്തിയ ഉടന്‍ തന്നെ ഒപ്പം ഇരുന്ന സോണി ഡോര്‍ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിക്ക് പകരം ഭാര്യയുടെ സുഹൃത്തിനെയാണ് പത്മരാജന്‍ ലക്ഷ്യമിട്ടത് എന്നാണ് വിവരം.

കൊല്ലം നഗരത്തില്‍ കടപ്പാക്കട നായേഴ്സ് ജംക്ഷനു സമീപം ബേക്കറി നടത്തുകയായിരുന്നു കൊട്ടിയം തഴുത്തല തുണ്ടില്‍ വീട്ടില്‍ അനില. കൊട്ടിയത്ത് കേറ്ററിങ് സ്ഥാപനം നടത്തുകയാണ് പത്മരാജന്‍. പത്മരാജന്റേതു രണ്ടാം വിവാഹമാണ്. ബേക്കറിയിലെ ജീവനക്കാരനാണു സോണി. ബേക്കറി അടച്ചശേഷം അനില കാറില്‍ വരുന്നതും നിരീക്ഷിച്ചു സമീപം കാത്തുകിടക്കുകയായിരുന്നുവെന്നു ഭര്‍ത്താവ്. ചെമ്മാന്‍മുക്ക് ജംക്ഷനില്‍ കാര്‍ എത്തിയപ്പോള്‍ വാന്‍ കാറിന്റെ മുന്‍വശത്ത് ഇടിച്ചു നിര്‍ത്തിയ ശേഷം വാനില്‍ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇറങ്ങി രക്ഷപ്പെടാന്‍ കഴിയാത്ത വിധം കാറില്‍ കുടുങ്ങിയ അനില പൊള്ളലേറ്റു തല്‍ക്ഷണം മരിച്ചു. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പത്മരാജന്‍ ഓട്ടോറിക്ഷയില്‍ കയറി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ല. പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്. കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു.

സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറില്‍ വരുന്നതിനിടെ ചെമ്മാമുക്കില്‍ വെച്ച് പത്മരാജന്‍ ഒരു ഒംനി വാനില്‍ വരികയും കാര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ അനിലക്ക് മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

See also  സ്വകാര്യ ബസ്സിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണു; ഡ്രൈവറെയും ജീവനക്കാരെയും ഡി വൈ എഫ് ഐ ചൂടുവെള്ളം കുടിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article