തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് നാളെ അംഗത്വം ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ മധുവിനെ കാണാന്‍ വീട്ടിലെത്തി. ബിജെപിയിൽ ചേരുമെന്ന വാർത്തകൾക്ക് പിന്നാലെ രാവിലെ മധുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചു. ഇന്നലെ രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം മധുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും സംസ്ഥാന സെക്രട്ടറിയേറ്റിന് ശിപാർശ കൈമാറുകയും ചെയ്തു. ഇന്ന് രാവിലെ സംസ്ഥാന നേതൃത്വം അതിന് അംഗീകാരം നൽകി. ഏരിയ സെക്രട്ടറി ആയിരിക്കെ തന്നെ ബിജെപിയുമായി മധു മുല്ലശ്ശേരി അടുത്തിരുന്നുവെന്ന വിവരം കിട്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു.