Saturday, April 5, 2025

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായി

Must read

- Advertisement -

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരന്‍. സോഫ്റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. ഡിസംബര്‍ 22-ന് രാജസ്ഥാനിനെ ഉദയ്പുരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ വിവാഹ സത്കാരം നടക്കും.

ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ പറഞ്ഞു. 2016, 2020 ഒളിമ്പിക്‌സുകളില്‍ മെഡല്‍ജേതാവായ 29-കാരി കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. എന്നാല്‍, കഴിഞ്ഞദിവസം സയ്യിദ് മോദി ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ കിരീടം നേടി.

ജനുവരിയില്‍ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാല്‍ അതിനുമുന്‍പുള്ള ഇടവേളയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും രമണ പറഞ്ഞു.

See also  ഹാപ്പി ബെർത്ഡേ ഡിയർ ഇച്ചാക്ക , മമ്മൂക്കയ്ക്ക് ലാലേട്ടന്റെ ആശംസകൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article