Saturday, April 19, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം. നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Must read

- Advertisement -

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പി.കെ. ജില്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണക്കേസില്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ആദ്യമായാണ് രണ്ട് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ പലവട്ടം ഇരുവരുടെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
പി.ആര്‍. അരവിന്ദാക്ഷന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്ഥിരം ജാമ്യം ലഭിച്ചിരിക്കുന്നത്.

കള്ളപ്പണക്കേസുകളില്‍ ജാമ്യം നിഷേധിക്കാന്‍ ചില കര്‍ശന നിര്‍ദേശങ്ങള്‍ സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങളുടെ പരിധിയിലേക്ക് നിലവില്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ഈ കേസിലെ പങ്കാളിത്തം ഉള്‍പ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്നാണ് അരവിന്ദാക്ഷനും ജില്‍സിനും കോടതി ജാമ്യം അനുവദിച്ചത്.

See also  നവകേരള ബസ് വാടകയ്ക്ക്….. ഒറ്റസീറ്റിലിരുന്ന് സെൽഫിയെടുക്കാനും അവസരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article