നാടൻ മട്ടൺ സ്റ്റ്യൂ തയ്യാറാക്കിക്കോളൂ

Written by Taniniram Desk

Published on:

ചേരുവകൾ

  • മട്ടൻ – 600 ഗ്രാം
  • സവാള – 2 എണ്ണം
  • പച്ചമുളക് – 5-6 എണ്ണം
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • ഇഞ്ചി- ആവശ്യത്തിന്
  • വെളുത്തുള്ളി – 3 എണ്ണം
  • കുരുമുളകുപൊടി- ആവശ്യത്തിന്
  • തേങ്ങാപ്പാൽ- ആവശ്യത്തിന്
  • ഉരുളക്കിഴങ്ങ്- ആവശ്യത്തിന്
  • കാരറ്റ്- ആവശ്യത്തിന്
  • ഗരംമസാല- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
  • അതിലേയ്ക്ക് അഞ്ച് ഏലയ്ക്ക, 15 ഗ്രാമ്പൂ, രണ്ട് കറുവാപ്പട്ട, രണ്ട് തക്കോലം, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്തു വറുത്ത് പൊടിച്ച് ഗരംമസാല തയ്യാറാക്കാം.
  • 600 ഗ്രാം മട്ടൺ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
  • അതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർക്കാം.
  • അഞ്ചോ ആറോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്തിളക്കാം.
  • 15 മിനിറ്റിനു ശേഷം അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റാം. അതിലേയ്ക്കു സവാള ചേർക്കാം.
  • അവ വെന്തു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി വഴറ്റാം.
  • ഇതിലേയ്ക്ക് വേവിച്ച മട്ടൺ ചേർത്തിളക്കി യോജിപ്പിക്കാം.
  • തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാം.
  • കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളപ്പിക്കാം. ശേഷം അടുപ്പണച്ച് ആവശ്യാനുസരണം വിളമ്പാം.
See also  പാൽക്കപ്പ തയ്യാറാക്കാം….

Leave a Comment