ബാഹുബലി താരം സുബ്ബരാജു വിവാഹിതനായി ; വധു…

Written by Taniniram Desk

Published on:

ബാഹുബലി, പോക്കിരി, മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ സുബ്ബരാജു വിവാഹിതനായി. സുബ്ബരാജു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹവാർത്ത ആരാധകരെ അറിയിച്ചത്.

“ഒടുവിൽ പെട്ടു,” എന്നാണ് വധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുബ്ബരാജു കുറിച്ചത്. 47 വയസാണ് സുബ്ബരാജുവിന്. തെലുങ്ക്, തമിഴ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളിൽ വേഷമിട്ട നടനാണ് സുബ്ബരാജു. ആന്ധ്രപ്രേദേശ് സ്വദേശിയാണ്. തസ്‌കരവീരന്‍, സൗണ്ട് തോമ തുടങ്ങിയ മലയാളചിത്രങ്ങളിലും സുബ്ബരാജു അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയിലെ കുമാര വർമ്മ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

See also  അപൂർവ സൗഹൃദം പിരിഞ്ഞതെങ്ങനെ?? വെളിപ്പെടുത്തലുമായി ശ്വേത മേനോൻ

Leave a Comment