പീഡന കേസിൽ അറസ്റ്റിലായ അധ്യാപകനും ചലച്ചിത്രതാരവുമായ നാസർ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു

Written by Taniniram

Published on:

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നാസര്‍ കറുത്തേനിയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.

ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഈമാസം 21നാണ് നാസര്‍ കറുത്തേനിയെ അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസെടുക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയില്‍ റഹീം സാഹിബ് എന്ന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന താരമായിരുന്നു നാസര്‍ കറുത്തേനി.

See also  കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ വൻസംഘർഷം

Leave a Comment