ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു, പാർ ലമെന്റിലെത്തിയത് കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ

Written by Taniniram

Published on:

ന്യൂഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി വാദ്ര സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പ്രിയങ്ക ഗാന്ധി കസവ് സാരിയുടുത്താണ് പാര്‍ലമെന്റിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപി കൂടിയാണ് പ്രിയങ്ക.

ഇനിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പ്രിയങ്കയുടെ സാന്നിദ്ധ്യം കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ പറയുന്നത്. വയനാടിന്റെ പുനരധിവാസമാണ് തന്റെ പ്രധാന അജണ്ടയെന്നും അതിനായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു. തന്നെ നെഞ്ചോട് ചേര്‍ത്ത വയനാടിന് അവര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം നന്ദിയും പറഞ്ഞു. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും. അവിടുത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ 12 മണിവരെ നിര്‍ത്തിവച്ചു. പ്രതിഷേധത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.

See also  കേരളീയം സ്പോൺസർഷിപ്പ്: കണക്കുകൾ വ്യക്തമാക്കാതെ സർക്കാർ

Related News

Related News

Leave a Comment