Friday, April 18, 2025

‘അയാം സോറി അയ്യപ്പാ’ പാട്ടുവിവാദത്തിൽ തമിഴ്‌നാട് സർക്കാരിന്റെ ഇടപെടൽ ; ഹിന്ദു മക്കൾ കക്ഷി ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകി

Must read

- Advertisement -

ചെന്നൈ: ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ചു ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു. ‘‘മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് അനുവദിക്കാനാകില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണു ഡിഎംകെ സർക്കാരിന്റെ നയം’’ – മന്ത്രി വ്യക്തമാക്കി.

ഇതിനിടെ, ഗാനം ആലപിച്ച ഗായിക ഗാന ഇസൈവാണിക്കും പരിപാടി സംഘടിപ്പിച്ച നീലം കൾച്ചറൽ സെന്ററിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി നൽകി.

See also  വിവാദങ്ങൾക്കിടെ തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ പൊലീസ് അന്വേഷണം പൂർ ത്തിയായി, എഡിജിപി അജിത് കുമാർ റിപ്പോർട് സമർപ്പിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article