തിരുവനന്തപുരം നെടുമങ്ങാട് ഗുണ്ടകളുടെ രംഗണ്ണൻ സ്റ്റൈൽ ആഘോഷം, സ്ഥലത്തെത്തിയ സിഐയ്ക്കും എസ് ഐയ്ക്കുമെതിരെ ആക്രമണം

Written by Taniniram

Published on:

തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റാമ്പര്‍ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്. സിഐ, എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉള്‍പ്പെടുത്തി ആവേശം സിനിമയിലെ രംഗണ്ണന്‍ സ്റ്റൈലില്‍ രാത്രി പാര്‍ട്ടി നടത്തിയിരുന്നു.

പിറന്നാള്‍ പാര്‍ട്ടി പൊലീസ് കഴിഞ്ഞ ദിവസം തന്നെ വിലക്കിയതായിരുന്നു. പിന്നാലെ പിറന്നാള്‍ ആഘോഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സ്റ്റാമ്പര്‍ അനീഷ് ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം, കരമനയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി കരമന പൊലീസ്. തളിയില്‍ സ്വദേശികളായ വിഷ്ണുരാജ്, വിജയരാജ് എന്നിവരാണ് ഒളിവിലുള്ളത്. മറ്റൊരു പ്രതി പൂന്തോപ്പ് കോളനി സ്വദേശി സൂരജിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ ഗ്രേഡ് എസ്.ഐ ബിനില്‍ കുമാര്‍, സി.പി.ഒ ശരത്, ഹോംഗാര്‍ഡ് ചന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബിനില്‍ കുമാറിന്റെ കൈക്ക് ചതവുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളായ സൂരജിന്റെ വീട്ടില്‍ പ്രതികള്‍ ലഹരിപാര്‍ട്ടി നടത്തി. വാളും കത്തിയും മറ്റ് മാരകായുധങ്ങളുമായാണ് ഇവര്‍ ഒത്തുകൂടിയത്. മദ്യപാനവും ലഹരി ഉപയോഗവും അമിതമായതോടെ ഇവര്‍ ബഹളം വയ്ക്കുകയും പരസ്പരം കലഹിക്കുകയും ചെയ്തു. ഇത് സഹികെട്ട സൂരജിന്റെ അമ്മ പൊലീസില്‍ നല്‍കിയവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.പൊലീസിനെ കണ്ട വിഷ്ണുരാജും വിജയരാജും ഓടി രക്ഷപെട്ടു. സൂരജിനെ പിടികൂടാന്‍ ശ്രമിക്കവെ ഗ്രേഡ് എസ്.ഐ ബിനില്‍ കുമാറിനെ സൂരജ് ആക്രമിച്ചു. ഈ സമയം വിഷ്ണുരാജും വിജയരാജും തിരിച്ചെത്തി ശരത്തിനെയും ചന്ദ്രകുമാറിനെയും മര്‍ദ്ദിച്ചു. അപ്രതീക്ഷിതമായി ഇരുമ്പ് കമ്പിയും തടികഷ്ണങ്ങളും കൊണ്ടുള്ള ആക്രമണമായിരുന്നതിനാല്‍ പൊലീസിന് ആക്രമണം ചെറുക്കാന്‍ കഴിഞ്ഞില്ല. ഒളിവില്‍പോയ പ്രതികള്‍ സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.

See also  ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് …..

Related News

Related News

Leave a Comment