Thursday, April 10, 2025

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി; കുട്ടിക്കാലം മുതലേ കാണുന്നത് ഗുരുവായൂരിലെ വിവാഹങ്ങൾ

Must read

- Advertisement -

ദാമ്പത്യ ജീവിതത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തല്‍ നടത്തി നടി ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ ഒരിക്കലും വിവാഹമുണ്ടാകില്ലെന്നാണ് ഐശ്വര്യ പറയുന്നത്. കുടുംബത്തില്‍ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. ഗുരുവായൂര്‍ അമ്പലത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്നും ഐശ്വര്യ പറഞ്ഞു. പുതിയ ചിത്രമായ ഹലോ മമ്മിയുടെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

‘ജീവിതത്തില്‍ ഞാനും അമ്മയും തമ്മില്‍ പല കാര്യത്തിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മിലുളള ബന്ധം വലുതാണ്. ആ കാരണം കൊണ്ടാണ് ഹലോ മമ്മിയില്‍ ഞാന്‍ അഭിനയിച്ചത്. അമ്മയ്ക്ക് പല കാര്യങ്ങളും മനസിലാകാനായി മാത്രം ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമ അതുകൊണ്ടാണ് ചെയ്തത്. വീട്ടുകാരുടെ സമ്മര്‍ദ്ദം കൊണ്ട് വിവാഹം കഴിക്കാനായി തയ്യാറാകുന്ന ഒരു യുവതിയുടെ കഥയാണ് അര്‍ച്ചന 31 നോട്ട് ഔട്ടില്‍ പറയുന്നത്.പലയാളുകളെയും ടാര്‍ഗ?റ്റ് ചെയ്താണ് സിനിമ ചെയ്യുന്നത്. രക്ഷിതാക്കളുടെ മുന്നില്‍ നല്ലൊരു മകളാണെന്ന് കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അടുത്ത കാലത്താണ് മനസിലായത്. ഞാന്‍ സിനിമയിലെത്തിയത് എന്റെ താല്‍പര്യം കൊണ്ടാണ്. പക്ഷേ അഭിനയിക്കാനായി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങും. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. അത് ആരും മനസിലാക്കുന്നില്ല.

കുറച്ച് സിനിമകള്‍ ചെയ്തപ്പോള്‍ തന്നെ കല്ല്യാണത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കാന്‍ തുടങ്ങി. ഏ?റ്റവും വലിയ പ്രശ്‌നമാണിത്. ചിലപ്പോള്‍ എന്റെ ചിന്ത തെറ്റാണോയെന്ന് അറിയില്ല. ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല. എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരും ഇത് ചെയ്യണമെന്നില്ലല്ലോ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ എന്റെയും ആഗ്രഹം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു. എന്നാല്‍ എനിക്കറിയാവുന്ന ഒരു കുടുംബം മാത്രമാണ് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത്. എനിക്ക് 34 വയസായി. എപ്പോഴും സന്തോഷമായിരിക്കുന്ന ഒരു കുടുംബത്തെപ്പോലും ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ വിവാഹം വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.

See also  യുവതി ഭർത്തൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വിവാഹിതയായത് നാലുമാസം മുൻപ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article