ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ;ഞൊടിയിടയിൽ പാത്രം കാലി

Written by Taniniram Desk

Published on:

ചേരുവകൾ

  • ഗോതമ്പ് പൊടി- 1 കപ്പ്
  • മല്ലിയില- 2 സ്പൂൺ
  • ജീരകം- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുത്ത് രണ്ട സ്പൂൺ​ മല്ലിയില അരിഞ്ഞതും, അര ടീസ്പൂൺ ജീരകവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
  • കൂടുതൽ രുചികരമാക്കാൻ കാരറ്റ്, സവാള എന്നിങ്ങനെയുള്ള പച്ചക്കറികളും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്.
  • ആവശ്യത്തിന് വെള്ളം അതിലേക്ക് ഒഴിച്ച് മാവ് കലക്കിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി മാവ് ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
  • ഇരു വശങ്ങളും വെന്തതിനു ശേഷം രുചിയോടെ കഴിച്ചോളൂ.
See also  കറുത്ത ഹൽവ തയ്യാറാക്കാം…

Leave a Comment