സൗരോർജ്ജ പദ്ധതിക്ക് കോടികൾ കൈക്കൂലി , ഗൗതം അദാനിക്കെതിരെ യുഎസ് കോടതിയിൽ കേസ്

Written by Taniniram

Published on:

പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ അഴിമതിക്കേസ്. ഊര്‍ജ പദ്ധതി കരാറുകള്‍ ലഭിക്കാന്‍ കോടികള്‍ കൈക്കൂലി നല്‍കിയതിനാണ് കേസ്. ന്യൂ​യോ​ർ​ക്കി​ലെ യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് അ​ദാ​നി​ക്കെ​തി​രാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഗൗ​തം അ​ദാ​നി​യും ബ​ന്ധു സാ​ഗ​ർ അ​ദാ​നി​യും ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കി, കമ്പനി അഴിമതി രഹിതനയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്നും കുറ്റംചുമത്തിയിട്ടുണ്ട്.

See also  കർണാടകയിലെ അങ്കോലയിൽ നിന്ന് ശുഭവാർത്തയ്ക്കായി പ്രതീക്ഷയോടെ കേരളം ;അർജുനായി തെരച്ചിൽ തുടരുന്നു

Related News

Related News

Leave a Comment