Monday, October 27, 2025

അറയ്ക്കൽ മാധവനുണ്ണി വരുന്നു 4K യിൽ ; ഈ മാസം 29ന്

Must read

അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി തകർത്തഭിനയിച്ച വല്ല്യേട്ടൻ എന്ന ചിത്രം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയേറ്രറിൽ. റീമാസ്റ്റർ ചെയ്ത ടീസർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റി റിലീസ് തീയതി അറിയിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 24 വർഷത്തിനുശേഷമാണ് റി റിലീസ് ചെയ്യുന്നത്. ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
രചന രഞ്ജിത്ത്, ഛായാഗ്രഹണം രവി വർമ്മൻ,ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി, സംഗീതം മോഹൻ സിതാര , സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് എം .ആർ രാജകൃഷ്ണനാണ്, ധനുഷ് നായനാരാണ് സൗണ്ട് ഡിസൈനിംഗ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) നിർവഹിക്കുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമ്മാണം. വിതരണം മാറ്റിനി നൗ

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article