Tuesday, April 15, 2025

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വിവാദങ്ങൾക്കിടെ നയൻതാര: ബിയോണ്ട് ദി ഫെയ്‌റി ടേൽ എത്തി; ഡോക്യുമെന്ററി പുറത്ത് വന്നത് നയൻതാരയുടെ ജന്മദിനത്തിൽ

Must read

- Advertisement -

വിവാദങ്ങള്‍ക്കിടെ താരസുന്ദരി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ . നയന്‍താരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

വിവാദ 3 സെക്കന്റ് ദൃശ്യവും ഡോക്യുമെന്ററിയില്‍

ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെറ്റില്‍ വിഘ്നേഷ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും നയന്‍താരയോട് സംസാരിക്കുന്നതും കാണാനാകും. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിര്‍മാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയന്‍താര. അതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പര്‍സ്റ്റാര്‍, മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിത വേഷങ്ങള്‍ വീഡിയോയില്‍ കാണാനാകും.
2022ല്‍ ആയിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2015ല്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്‌നേഷും നയന്‍സും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തില്‍ ആകുകയായിരുന്നു. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബറില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

നവംബര്‍ 16ന് ആണ് ധനുഷിനെതിരെ നയന്‍താര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറഞ്ഞിരുന്നു.

See also  സ്വർണ വില ഇന്നും കൂടി ; പവന് ഇന്ന് കൂടിയത് 200 രൂപ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article