മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും രണ്ടാമതായി കുഞ്ഞ് പിറന്നത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ആറ് വയസുകാരിയായ സമൈരയാണ് മകള്‍. രണ്ടാമത്തെ കുഞ്ഞിന്റെ ജനനമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രോഹിത് ശര്‍മയും ഭാര്യയും കുഞ്ഞിനോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം രോഹിത്തിന് ഓസ്ട്രേലിയന്‍ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ സാധിച്ചില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത്തിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്ന് ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയിലാണ് കുഞ്ഞിന്റെ ജനന വാര്‍ത്ത പുറത്തുവന്നത്.