സോഷ്യൽ മീഡിയയിലെ സംഘപരിവാർ മുഖമായിരുന്ന സന്ദീപിനെ പാളയത്തിലെത്തിച്ച് കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ഞെട്ടി സിപിഎമ്മും ബിജെപിയും

Written by Taniniram

Published on:

പാലക്കാട്: സിപിഎമ്മിലെത്തിയാല്‍ നമ്പര്‍ വണ്‍ കോമ്രേഡാകുമെന്ന എകെ ബാലന്റെ വാക്കുകളെ തളളിക്കളഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. സംഘപരിവാറില്‍ നല്ല സ്വാധീനമുള്ള യുവ നേതാവിനെ എങ്ങനേയും സിപിഎമ്മിലെത്തിക്കാന്‍ വന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. സന്ദീപിന് രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നിരവധി ബന്ധങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ബാലന്‍ എല്ലാ വഴിയിലും സന്ദീപിനെ അടുപ്പിക്കാന്‍ ശ്രമിച്ചു. പാക്കേജുകള്‍ അടക്കം ചര്‍ച്ചയാക്കി. പക്ഷേ സന്ദീപ് കരുതലോടെ നീങ്ങി.

സോഷ്യല്‍ മീഡിയയിലെ പരിവാര്‍ മുഖമായിരുന്നു സന്ദീപ്. സിപിഎമ്മിനേയും പിണറായിയേയും എന്നും കടന്നാക്രമിച്ച നേതാവ്. അതുകൊണ്ട് തന്നെ സിപിഎം പക്ഷത്തേക്ക് പോയാല്‍ പല വിധ നെഗറ്റീവ് ചര്‍ച്ചകള്‍ ഉയരുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് സിപിഎമ്മിന് സന്ദീപ് കൈകൊടുക്കാത്തത്. ആര്‍എസ് എസ് നേതാവ് ജയകുമാര്‍ നേരിട്ടെത്തി സന്ദീപിനെ അനുനയിപ്പിച്ചു. സിപിഎമ്മിലേക്ക് പോയാലുള്ള പ്രശ്നം പലരും ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സന്ദീപ് കാത്തിരുന്നത്. എങ്ങനേയും പരിവാറില്‍ തുടരാനും ആ ഘട്ടത്തില്‍ ആഗ്രഹിച്ചു. തന്നെ അപമാനിച്ച പി രഘുനാഥിനെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും മാറ്റണമെന്ന് മാത്രമായിരുന്നു സന്ദീപിന്റെ ആവശ്യം. അതുപോലും അംഗീകരിക്കപ്പെട്ടില്ല. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടങ്ങിയ തര്‍ക്കം എല്ലാ അര്‍ത്ഥത്തിലും പൊട്ടിത്തെറിയാക്കി മാറ്റിയത് രഘുനാഥാണ്. രഘുനാഥിനെ ചേര്‍ത്ത് പിടിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എല്ലാ അര്‍ത്ഥത്തിലും സന്ദീപിനെ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സന്ദീപിനെ ബിജെപിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കി. ഇതിനിടെയാണ് കോണ്‍ഗ്രസ് ചരടു വലി തുടങ്ങിയത്. അത് വിജയിക്കുകയും ചെയ്തു.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടി…

Related News

Related News

Leave a Comment