മുണ്ടക്കൈ ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ടത് 1500 കോടി; സംസ്ഥാന ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാൻ കേന്ദ്രത്തിന്റെ മറുപടി

Written by Taniniram

Published on:

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരിട്ടെത്തി വയനാട് ദുരന്തതീവ്രത മനസ്സിലാക്കിയിട്ടും കേന്ദ്രസഹായം ലഭിക്കാതെ കേരളം. വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നല്‍കുന്ന സ്വാഭാവിക വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സഹായം നല്‍കാറുള്ള പതിവുണ്ട്. എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ ആ പതിവും കേന്ദ്രം തെറ്റിക്കുകയാണ്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങള്‍ക്കു ലഭിച്ചതു പോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല. ദുരന്തം വിലയിരുത്താനുള്ള കേന്ദ്ര ഉന്നത സമതിയുടെ റിപ്പോര്‍ട്ടും വൈകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രധാനമന്ത്രിയെ കണ്ടിട്ടും ധനസഹായം മാത്രം അന്യമായി നല്‍ക്കുകയാണ്.

മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനല്‍കി. ഇക്കാര്യത്തില്‍ കേരളം മറുപടി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ പ്രത്യേകം ഫണ്ട് എപ്പോള്‍ ലഭിക്കും എന്നതാണ് പ്രധാന ചോദ്യം. കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ സംസ്ഥാനങ്ങളിലും കേന്ദ്രഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി നല്‍കി. ഇതില്‍ 291 കോടി നേരത്തേ തന്നെ നല്‍കിയിരുന്നു. ജൂലൈ 31ന് 145 കോടിയും ഒക്ടോബര്‍ ഒന്നിന് ബാക്കി തുകയും മുന്‍കൂറായി തന്നെ നല്‍കി. ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള പണം ദുരന്ത നിവാരണ നിധിയിലുണ്ട് എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിക്കവേ വിഷയത്തില്‍ ഹൈകോടതി കേന്ദ്രത്തോട് നിലപാട് ആരാഞ്ഞിരുന്നു. ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് കെ.വി.തോമസ് പറഞ്ഞു.

See also  ക്രിസ്മസ് ആഘോഷത്തില്‍ ലോകം.. ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് നേതാക്കളും

Related News

Related News

Leave a Comment