പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ നിർണ്ണായക വിധി,പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Written by Taniniram

Published on:

കൊച്ചി : പൊന്നാനി സ്വദേശിയായ വീട്ടമ്മയെ എസ്പി ഉള്‍പ്പെടെയുളളവരുടെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. ഇതോടെ കേസ് തന്നെ റദ്ദായിരിക്കുകയാണ്.

എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വിധി.
മലപ്പുറം മുന്‍ എസ്.പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പരാതിയില്‍ തുടര്‍നടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

See also  കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

Related News

Related News

Leave a Comment