സ്വർണവില താഴേക്ക്; ഇന്നും വിലകുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,360 രൂപയായി. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 7,045 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,685 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായിരുന്നു.

നവംബർ 14 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ് സംഭവിച്ച് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വ‌ർണത്തിന്റെ വില 59,080 രൂപയായിരുന്നു. സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.

 ഒരു ഗ്രാം വെളളിയുടെ വില 101 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,01,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 1,00,000 രൂപയുമായിരുന്നു.

See also  പുഷ്പ 2 വ്യജ പതിപ്പ് യൂട്യൂബിൽ മണിക്കൂറുകൾക്കുളളിൽ കണ്ടത് 25 ലക്ഷം പേർ

Leave a Comment