തിരുവനന്തപുരം: പോളിംഗ് ദിനത്തില്‍ വീണ്ടും ഇപി ജയരാജന്റെ പേരില്‍ വിവാദം. ഇപിയുടെ പുസ്തകത്തില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടെന്നായിരുന്നു വാര്‍ത്തകള്‍. തന്നെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ദുഖമുണ്ടെന്നും പാലക്കാട്ടെ പി സരിന്‍ അവസര വാദിയാണെന്നും പുസ്തകത്തില്‍ ഉണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇപി ഇതിനെ എതിര്‍ത്തത് താന്‍ തന്റെ ആത്മകഥാ രചന പൂര്‍ത്തിയാക്കിയിട്ടില്ല. ആര്‍ക്കും എഴുതി നല്‍കിയതുമില്ല. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല.
ഡിസി ബുക്സും മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി എത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയില്ല. ആത്മകഥയുടെ പേരോ ഒന്നും താന്‍ തീരുമാനിച്ചിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തീരുമാനിച്ചപ്പോള്‍ ഡിസിയും മാതൃഭൂമിയും അനുമതി തേടിയെത്തി. രണ്ടു പേര്‍ക്കും അനുമതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപി തളളിപ്പറഞ്ഞതോടെ പുസ്തക പ്രസാധനം ഡിസി ബുക്ക് മാറ്റിവെച്ചു. സാങ്കേതിക കാരണം മൂലമാണ് മാറ്റിവെയ്ക്കുന്നതെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്ക്‌സ് അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനത്തില്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി ഇപി നടത്തിയ കൂടിക്കാഴ്ചയാണ് പുറത്ത് വന്നത്.