മലയാളത്തിലെ രണ്ട് പ്രമുഖ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

Written by Taniniram

Published on:

കൊച്ചി : മലയാളസിനിമയിലെ രണ്ട് ന്യൂജനറേഷന്‍ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

നടിമാരുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രതി ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോ ഷെയര്‍ ചെയ്ത ശേഷം ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് ഇയാള്‍ ആളുകളെ പറഞ്ഞ് കബളിപ്പിച്ചത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

See also  മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

Related News

Related News

Leave a Comment