കലയേക്കാൾ വലുതല്ല കലാകാരൻ, ഉലകനായകൻ എന്ന് ഇനി വിളിക്കരുത്; അഭ്യർത്ഥനയുമായി കമൽഹാസൻ

Written by Taniniram

Published on:

ചെന്നൈ: തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ കമല്‍ഹാസന്‍. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതല്‍ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമല്‍ഹാസന്റെ അഭ്യര്‍ത്ഥന.

ഒന്നുകില്‍ കമല്‍ഹാസന്‍ എന്ന് വിളിക്കാം, അതല്ലെങ്കില്‍ കമല്‍, അതുമല്ലെങ്കില്‍ കെ എച്ച് എന്ന് ഉപയോഗിക്കാം. ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയേക്കള്‍ വലുതല്ല കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും കമല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

‘എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ ‘ഉലകനായകന്‍’ എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.

See also  വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രി, വാർത്താസമ്മേളനത്തിൽ രൂക്ഷ വിമർ ശനം;ചാനൽ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവനത്തെ തുരങ്കം വയ്ക്കരുത്

Related News

Related News

Leave a Comment