സിപിഎം പേജിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ ഹാക്കിങ് അല്ല; അപ്ലോഡ് ചെയ്തത് അഡ്മിൻമാരിൽ ഒരാൾ പരാതി നൽകാതെ സിപിഎം

Written by Taniniram

Published on:

പാലക്കാട്: പത്തനംതിട്ട സിപിഎം ഫെയ്സ്ബുക്ക് പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ എത്തിയത് വന്‍ വിവാദമായിരുന്നു. ഈ വിഷയത്തില്‍ സിപിഎം വെട്ടിലായിരിക്കുകയാണ്. ഹാക്കിങ് ആണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഹാക്കിങ് അല്ലെന്നും പണി നല്‍കിയത് തങ്ങളുടെ അഡ്മിന്‍മാരില്‍ ഒരാളെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു.

വീഡിയോ വന്നതോടെ ജില്ലാക്കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു തടി രക്ഷിക്കാനാണ് ശ്രമം നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തല ഉയര്‍ത്തി നിന്ന പത്തനംതിട്ട ജില്ലാക്കമ്മിറ്റിക്ക് ഏറ്റ കനത്ത പ്രഹരമാണ് ഔദ്യോഗിക പേജില്‍ വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ. 11 വര്‍ഷമായി സജീവമായ പേജിനെ തള്ളിപ്പറഞ്ഞ ജില്ലാ സെക്രട്ടറി പിന്നീട് ഹാക്കിങ് എന്ന് തിരുത്തി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനാണ് ഫേസ്ബുക്ക് പേജിന്റെ ചുമതല. രാത്രി വിഡിയോ അപ്ലോഡ് ചെയ്ത അഡ്മിനില്‍ ഒരാള്‍ ലിങ്ക് കോപ്പി ചെയ്തതിനൊപ്പം പേജിന്റെ പേരു കാണും വിധം വിഡിയോ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തു. പി.പി.ദിവ്യയെ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ അടക്കം പോയതില്‍ ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. ഇതിലുള്ള അമര്‍ഷമോ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയോടുള്ള താല്‍പര്യക്കുറവോ ആകാം വീഡിയോയ്ക്ക് പിന്നിലെന്നാണ് സംശയം.

See also  മാർച്ച്‌ മാസത്തെ റേഷൻ കാലാവധി നീട്ടി….

Leave a Comment