നിറം വയ്ക്കാൻ ഒരു എളുപ്പ വഴി ;നാച്വറലായി ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിയ്ക്കാം

Written by Taniniram Desk

Published on:

നിറം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യ൦ നിലനിർത്താനും ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത് ഇഞ്ചക്ഷന്‍ രൂപത്തിലും പില്‍സായും എല്ലാം വിപണിയിൽ ലഭിയ്ക്കുന്നു. ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുണ്ടാകുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ലിവറിലാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. പല ആരോഗ്യപ്രശ്‌നങ്ങളും നീക്കാന്‍ ഇത് നല്ലതാണ്

പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും. ചര്‍മം ചുളിഞ്ഞ് വരും. നിറം കുറയും, കരുവാളിപ്പുണ്ടാകും, പ്രായക്കൂടുതല്‍ തോന്നും. ഇതെല്ലാം തന്നെ നമ്മുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്നു. ഇന്നത്തെ കാലത്തെ പ്രത്യേക ജീവിതശൈലികള്‍ കാരണവും മറ്റും ഇന്ന് ചെറുപ്പക്കാരില്‍ പോലും ഗ്ലൂട്ടാത്തയോണ്‍ കുറയുന്നു. ഉറക്കക്കുറവ്, ബ്രെയിന്‍ ഫോഗ് അതായത് കാര്യങ്ങള്‍ ശരിയായി ചിന്തിച്ചെടുക്കാന്‍ സാധിയ്ക്കുന്നില്ല തുടങ്ങിയ പല പ്രശ്‌നങ്ങളും ഇത് കുറയുമ്പോഴുണ്ടാകുന്നു. മൂഡ് മാറ്റത്തിനും ഗ്ലൂട്ടാത്തയോണ്‍ കുറവ് കാരണമാകും.

ചിക്കന്‍​

ഇത് പ്രായമാകാതെ ചെറുപ്പത്തില്‍ തന്നെ കുറയുന്നതിന് പല കാരണങ്ങളുണ്ട്. അമിത മദ്യപാനം, ശരീരത്തില്‍ കലോറിയും പ്രോട്ടീനുകളും കുറയുന്നത് ഗ്ലൂട്ടാത്തയോണ്‍ കുറയും. പ്രധാനമായും വെജിറ്റേറിയന്‍ മാത്രം കഴിയ്ക്കുന്നവരിലും ഇത് കുറഞ്ഞ് കാണാറുണ്ട്. ഗ്ലൂട്ടാത്തയോണ്‍ നാച്വറല്‍ രീതിയില്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ഇതിന് ഗ്ലൈസന്‍ എന്ന ഘടകം അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. റെഡ് മീറ്റ്, ചിക്കന്‍, ചൂര, നങ്ക് പാലുളള ചില മത്സ്യങ്ങള്‍ എന്നിവയെല്ലാം ഈ ഘടകം അടങ്ങിയതാണ്. ചിക്കന്‍ സൂപ്പ് ഏറെ നല്ലതാണ്.

​ചീര​

ഇതുപോലെ വൈറ്റമിന്‍ ബി 12, ഫോളേറ്റ് എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. ബി12 നോണ്‍ വെജിറ്റേറിയനിലാണ് കൂടുതലായി ലഭിയ്ക്കുന്നത്. ഫോളേറ്റ് കൂടുതലായി ഉള്ളത് ഇലക്കറികളിലാണ്. ഇതുപോലെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. പപ്പായ, പേരയ്ക്ക, ഓറഞ്ച്, മുസമ്പി, പൈനാപ്പിള്‍ എന്നിവ നല്ലതാണ്. ഇതുപോലെ തന്നെ ബ്രൊക്കോളി, ക്യാബേജ്, ചീര, ക്യാപ്‌സിക്കം എന്നിവയെല്ലാം നല്ലതാണ്.

പ്രോട്ടീന്‍ ​

പ്രോട്ടീന്‍ സഹായത്തോടെയാണ് ശരീരത്തില്‍ ഗ്ലൂട്ടത്തയോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, മുട്ട, നട്‌സ്, ഇറച്ചി എന്നിവയെല്ലാം നല്ലതാണ്. ഇതുപോലെ ശരീരത്തിന്റെ എനര്‍ജി ഉല്‍പാദത്തിന് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. ചിലര്‍ തീരെ ഇത് കഴിയ്ക്കില്ല. ഇതിനാല്‍ അമിനോആസിഡുകള്‍ വലിച്ചെടുക്കാന്‍ സാധിയ്ക്കാതെ വരുന്നു. ഇതിനാല്‍ തന്നെ ഗ്ലൂട്ടാത്തയോണ്‍ ഉല്‍പാദനം കുറയുന്നു. ഇതിനാല്‍ ആരോഗ്യകരമായ അന്നജവും ശരീരത്തില്‍ എത്തണം. തവിട് കളയാത്ത ധാന്യങ്ങള്‍ നല്ലതാണ്. ഷെല്‍ഫിഷില്‍ ഗ്ലൂട്ടാത്തയോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നതാണ്. സീഡുകളും ഗ്ലൂട്ടാത്തയോണ്‍ ഉല്‍പാദത്തിന് എറെ നല്ലതാണ്.

ഉറക്കക്കുറവ് ​

ഉറക്കക്കുറവ് പല പ്രശ്‌നങ്ങള്‍ക്കൊപ്പം ഗ്ലൂട്ടത്തയോണ്‍ കുറവിന് കാരണമാകും. 7-8 മണിക്കൂര്‍ ഉറങ്ങുക. സ്‌ട്രെസ് കൂടുമ്പോളും ഗ്ലൂട്ടാത്തയോണ്‍ കുറയും. അതുപോലെ അമിതമായ വ്യായാമവും ഗ്ലൂട്ടാത്തയോണ്‍ കുറവുണ്ടാക്കും. മിതമായി വ്യായാമം ചെയ്യാം. ഇത് ഗ്ലൂട്ടാത്തയോണ്‍ ഉദ്പാദത്തിന് നല്ലതാണ്. ഇതെല്ലാം നാച്വറല്‍ രീതിയില്‍ ഗ്ലൂട്ടാത്തയോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ഇത് സൗന്ദര്യത്തിന് മാത്രമല്ല, ശരീരത്തിലെ പല ആരോഗ്യഘടകങ്ങളും നല്ല രീതിയില്‍ നില നിര്‍ത്താന്‍ ഏറെ അത്യാവശ്യമാണ്. ഇത്തരം രീതികള്‍ അവലംബിച്ചാല്‍ കൃത്രിമമായി എടുക്കാതെ തന്നെ ഗ്ലൂട്ടാത്തയോണ്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും.

See also  കുഴിമന്തി മരണമന്തിയോ?

Leave a Comment