കിറ്റിലെ പഴകിയ സൊയാബീനിൽ നിന്ന് ഭക്ഷ്യവിഷബാധ? വയനാട്ടിൽ കുട്ടികൾക്ക് ഛർ ദിയും വയറിളക്കവും

Written by Taniniram

Published on:

മേപ്പാടി: ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. രണ്ട് കുട്ടികള്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ സൊയാബീന്‍ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണ്.

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. പുഴുവരിച്ച ഭക്ഷ്യക്കിറ്റുകള്‍ കുന്നംപറ്റയിലെ ഫ്‌ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്. ഇന്നലെ രാവിലെ ഒരു കുട്ടിയെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്ന് നല്‍കി വിട്ടയച്ചെങ്കിലും കുറയാത്തതിനാല്‍ കഴിഞ്ഞ രാത്രിയില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. കിറ്റില്‍ നിന്ന് ലഭിച്ച സൊയാബീന്‍ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് മെംബര്‍ അജ്മല്‍ സാജിദ് പറഞ്ഞു.

See also  വയനാടിന് പൊൻതിളക്കമേകി ലിൻസി കുര്യാക്കോസ്

Related News

Related News

Leave a Comment