മട്ടന്‍ ബിരിയാണി ഓർഡർ ചെയ്തു; കിട്ടിയത് ബ്രഡും ഒരു ബക്കറ്റ് പുകയു൦; ത്രില്ലടിച്ച് റിമി ടോമി

Written by Taniniram Desk

Published on:

അസര്‍ബൈജാനിലെ ഒരു റസ്റ്റോറന്റില്‍ എത്തിയ വിശേഷമാണ് ഗായിക റിമി ടോമി പങ്കുവച്ചിരിക്കുന്നത്. അവിടത്തെ സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണി ഓർഡർ ചെയ്ത റിമിക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു വലിയ കഷ്ണം ബ്രെഡും ഒരു ബക്കറ്റ് വെള്ളവും പുകയുമാണ്. സംഭവം എന്താണെന്നു മനസിലാകാതെ റിമി അന്തം വിട്ടിരിക്കുന്നത് നമുക്ക് കാണാം . എന്നാല്‍ മട്ടന്‍ ബിരിയാണി അലങ്കരിച്ച രീതി മാത്രമായിരുന്നു ഇത്. പിന്നാലെ ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ വന്ന് സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ബ്രഡ് മുറിച്ച് ഉള്ളിലെ ആവി പറക്കുന്ന ബിരിയാണി മുന്നിലെത്തിക്കുന്നുണ്ട്. ഷഹറായസ് എന്നു പേരുള്ള സ്‌പെഷ്യല്‍ ബിരിയാണിയാണിത്.

ജീവനക്കാരനോട് സ്‌പെഷ്യല്‍ ഐറ്റത്തിന്റെ പേര് ചോദിക്കുന്നതും പിന്നാലെ ബിരിയാണി രുചിച്ചു നോക്കുന്നതുമാണ് വീഡിയോയില്‍. പുകയെല്ലാം വന്നതോടെ സ്വര്‍ഗത്തിന്റെ ഫീലുണ്ടെന്നും റിമി പറയുന്നുണ്ട്. മസാലയും നട്‌സും നിറഞ്ഞ സ്‌പെഷ്യല്‍ ഐറ്റമാണെന്നും ബിരിയാണി കൊള്ളാമെന്നും റിമി പറയുന്നുണ്ട്. അതേസമയം, വെള്ളത്തില്‍ വന്ന പുകയല്ല, ഇത് ഡ്രൈ ഐസ് ആണെന്ന ഉപദേശവും നല്‍കുന്നുണ്ട്. അത് ശ്വസിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ചിലര്‍ പറയുന്നുണ്ട്. ബിരിയാണി ടേസ്റ്റ് ഉള്ളതായി അഭിനയിക്കണ്ട കഴിക്കുന്നത് കണ്ടാല്‍ അറിയാം തല്ലിപ്പൊളിയാണെന്ന് എന്നാണ് മറ്റൊരു കമന്റ്.

https://fb.watch/vJo3zBhuYL

See also  ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഫെസ്റ്റ്

Leave a Comment