ദുൽഖർ സൽമാൻ -രാജീവ് രവി ചിത്രം കമ്മിട്ടിപ്പാടം വലിയ വിജയമായിരുന്നു. ചിത്രത്തിനൊപ്പം ജനശ്രദ്ധനേടിയൊരാൾ നായികയായി അഭിനയിച്ച യുവനടി ഷോൺ റോമിയായിരുന്നു. നടി എന്നതിലുപരി ഇന്റർനാഷണൽ ബ്രാന്റുകൾക്ക് വേണ്ടി ഷോൺ മോഡലിങ്ങും ചെയ്യാറുണ്ട്.
ഇന്റർനാഷണൽ മോഡലുകളോട് കിടപിടിക്കുന്ന തരത്തിൽ ഫിറ്റ്നസും സൗന്ദര്യവും നിലനിർത്തുന്നുണ്ട് മുപ്പതുകാരിയായ ഷോൺ. കമ്മട്ടിപ്പാടത്തിലെ നായക വേഷം ചെയ്യുന്നതിന് മുമ്പും ചെറിയ ചില കഥാപാത്രങ്ങളും ഷോൺ ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് ഷോൺ റോമി.
സോഷ്യൽമീഡിയയിൽ സജീവമായ ഷോൺ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ക്രിസ്ത്യൻ ബ്രൈഡൽ ലുക്കിൽ വെറൈറ്റി പിടിച്ചാണ് ദുൽഖറിന്റെ നായിക പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള നെറ്റിൽ ഡിസൈൻ ചെയ്ത ഓഫ് ഷോൾഡർ ഗൗണാണ് നടി ധരിച്ചിരിക്കുന്നത്.