വൈറ്റ് ഹൗസ് ഇനി ആർക്ക് സ്വന്തം ? ആദ്യഫലസൂചനകൾ ട്രംപിന് അനുകൂലം

Written by Taniniram Desk

Published on:

ലോകമെബാടും ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് 246 ലധികം ഇലക്ട്രൽ വോട്ടുകൾ നേടി മുന്നേറ്റം നടത്തുകയാണ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 210 ലധികം ഇലക്ട്രൽ വോട്ടുകളാണ് ലഭിച്ചത്.

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോളിന, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നീ ഏഴ് സ്റ്റേറ്റുകളിൽ നോർത്ത് കരോളിനയിൽ ട്രംപ് വിജയിച്ചു. അഞ്ചിടത്ത് ലീഡ് ചെയ്യുകയാണ്. ബ്ലൂ വാൾ സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൻസിൻ എന്നിവിടങ്ങളിൽ ട്രംപിന് മികച്ച ലീഡാണ് ഉള്ളത്.

യുഎസിൻ്റെ 47-ാമത്തെ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് ആരംഭിച്ചത്. ബുധനാഴ്ച രാവിലെ ആറര വരെ വോട്ടെടുപ്പ് നീണ്ടു. ഏർലി വോട്ടിങ് സംവിധാനം വഴി 8.2 കോടിയിലധികം അമേരിക്കക്കാർ നേരത്തെ തന്നെ സമ്മതിദാനം വിനിയോഗിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഫലസൂചനകൾ വന്നുതുടങ്ങി. 538 ഇലക്ട്രൽ കോളേജ് വോട്ടുകളിൽ ഇതുവരെ 400ലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. കേവലഭൂരിപക്ഷമായ 270, അല്ലെങ്കിൽ അതിൽ കൂടുതലോ നേടുന്ന സ്ഥാനാർഥി അമേരിക്കയുടെ അടുത്ത പ്രസിഡൻ്റാകും.

See also  79-ാം വയസിൽ ല്യൂഗി റിവ യാത്രയായി

Related News

Related News

Leave a Comment