Thursday, April 3, 2025

സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കുന്നു; ബി ജെ പി യിൽ നിന്നും പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല…

Must read

- Advertisement -

പാലക്കാട് (Palakkad) : സന്ദീപ് വാര്യർ (Sandeep Warrier) ബി ജെ പി യിൽ നിന്നും വിട്ടുപോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ആർഎസ്എസ് വിശേഷ സമ്പർക്ക് പ്രമുഖ് എ ജയകുമാർ സന്ദീപിനെ വീട്ടിലെത്തി കണ്ടതിനു ശേഷമാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സന്ദീപ് വാര്യർ ഉയർത്തിയ വിഷയങ്ങൾക്ക് ചർച്ചയിൽ പരിഹാരമായെന്നാണ് വിവരം. ബിജെപിയിൽ നിന്ന് വിട്ടുപോകുമെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു.

‘ജയകുമാർ ഗുരുതുല്യനാണ്. ജയകുമാർ വന്നാൽ സംഘം വീട്ടിലെത്തി എന്ന് തന്നെ മനസ്സിലാക്കുന്നു. കെ സുരേന്ദ്രൻ വന്നിരുന്നു എങ്കിൽ കൂടുതൽ സന്തോഷം ഉണ്ടായേനെ. ബിജെപിയിൽ നിന്ന് പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഇപ്പോൾ മനസ് ശൂന്യമാണ്’ – സന്ദീപ് വാര്യർ പറഞ്ഞു.

സിപിഎം നേതാക്കൾ തന്നെക്കുറിച്ച് നല്ലവാക്കുകൾ പറഞ്ഞതിൽ നന്ദിയുണ്ട്. എന്റെ വീട്ടിലേക്ക് വരാൻ ഏവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ സിപിഎമ്മില്‍ ചേരാനില്ല. സന്ദീപ് വാര്യർ തുറന്നു പറഞ്ഞു.

See also  16 കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം, തലസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിനെതിരെ പരാതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article