കൺവിൻസിങ് സ്റ്റാർ ഗൂഗിൾ പേ ,ലഡുകച്ചവടം നടത്തി ക്യാഷ്ബാക്ക് തരാതെ കടന്നുകളഞ്ഞു

Written by Taniniram

Published on:

എല്ലാവര്‍ഷവും ദീപാവലിയാകുമ്പോള്‍ ഗൂഗിള്‍ പേ ബിസിനസ് പിടിക്കാന്‍ പുതിയ തന്ത്രവുമായി എത്തും. ഇതിന് മുമ്പ് ഗൂഗിള്‍ പേ നടത്തിയ ഗോ ഇന്ത്യ ക്യാമ്പയിനും സ്റ്റാമ്പ് ദീപാവലി ക്യാമ്പയിനും വന്‍ വിജയമായിരുന്നു. അതേ മാതൃകയിലായിരുന്നു ഇത്തവണ ലഡു കച്ചവടവുമായെത്തിയത്.

സൈക്കോളജിക്കലായാണ് ഗൂഗിള്‍പേയും നീക്കം. ഗെയിം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ആദ്യത്തെ അഞ്ച് ലഡു ലഭിക്കും. പിന്നീട് ക്യാഷ് ബാക്ക് ലഭിക്കാന്‍ ആറാമത്തെ ലഡുവിനായുളള നെട്ടോട്ടം ആയിരിക്കും. ബില്ലുകള്‍ അടച്ചും ഫോണ്‍ റീചാര്‍ജ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടും ആറാമത്തെ ലഡുവിനായി ശ്രമങ്ങള്‍ ആരംഭിക്കും. ട്രാന്‍സാഷന്‍ നമ്മള്‍ കൂട്ടുന്നതോടെ ഗൂഗിള്‍ പേ നേട്ടം കൊയ്തു തുടങ്ങും. എല്ലാവരും ലഡുതപ്പിയിറങ്ങി ക്യാമ്പയിന്‍ വിജയിച്ചതോടെ മുന്നറിയിപ്പില്ലാതെ റൂള്‍സ് മാറ്റി ക്യാഷ് ബാക്ക് 51-1001 രൂപ വരെയുളളത് മാറ്റി. 1001 രൂപ വരെയെന്ന് ആക്കി. ഇതോടെ 500 രൂപ കിട്ടിയെന്ന അനുഭവ സാക്ഷ്യം കേട്ട് ലഡുവിനായി ഓടിനടന്നവര്‍ക്ക് പിന്നീട് കിട്ടിയത് അഞ്ചും ആറും രൂപ മാത്രമാണ്. പിന്നീട് നവംബര്‍ ഏഴ് വരെ ക്യാഷ് ബാക്ക് കിട്ടാന്‍ അവസരമുണ്ടെന്ന് എല്ലാവരെയും പറഞ്ഞ് പറ്റിച്ച ശേഷം ഗെയിം നവംബര്‍ 2 ന് നിര്‍ത്തുകയായിരുന്നു. ദീപാവലി നാളുകളില്‍ ലഡുകച്ചവടത്തിലൂടെ ഗൂഗിള്‍ പേ കോടികളുടെ ട്രാന്‍സാക്ഷനും ഫ്രീ പ്രമോഷനുമാണ് നേടിയെടുത്തത്. (Google Pay Laddu)

See also  അഡാപ്റ്റബിലിറ്റി കോഷ്യന്‍റ് അഥവാ അജിലിറ്റി കോഷ്യന്‍റ്((Adaptability Quotient (AQ)

Leave a Comment