ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകളുടെ കൂട്ടയിടി…

Written by Web Desk1

Published on:

കൊച്ചി (Kochi) : ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ അതോറിറ്റി. യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടിൽ ഉണ്ടായിട്ടില്ല. റോ റോ സർവീസ് ക്രോസ് ചെയ്തതിന്റെ ഭാഗമായി മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസുകയായിരുന്നു എന്നാണ് വാട്ടർ മെട്രോ അതോറിറ്റിയുടെ വിശദീകരണം.

മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസിയപ്പോഴാണ് സുരക്ഷ അലാറം അടിച്ചത്. ഈ സുരക്ഷ അലാറം അടിച്ചതിനാനാലാണ് എമർജൻസി എക്സിറ്റ് തനിയെ തുറന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് യൂട്യൂബർമാരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും വാട്ടർ മെട്രോ അതോറിറ്റി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.യൂട്യൂബർമാർ പ്രവേശനാനുമതി ഇല്ലാതെ ബോട്ടിന്റെ ക്യാബിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും ആയിരുന്നു. ഇതാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾക്ക് കാരണമായതെന്നും വാട്ടർ മെട്രോ അറിയിച്ചു.

ചെറിയൊരു അപകടമാണ് സംഭവിച്ചത് എങ്കിൽ തന്നെയും അപകട ശേഷം ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരും യാത്രക്കാരെ ആശ്വസിപ്പിക്കാൻ മുന്നോട്ടു വന്നില്ല. ഫോർട്ട് കൊച്ചിയിൽ നിന്നും എടുക്കുകയായിരുന്ന ബോട്ടിന്റെ കുറഞ്ഞ വേഗത ഒന്നുകൊണ്ടുമാത്രമാണ് അപകടത്തിന്റെ തോത് കുറഞ്ഞത്.

അതേസമയം, കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് വാട്ടർ മെട്രോ. എന്നാൽ ഒരു ചെറിയ അപകടത്തിൽ പോലും വലിയ സുരക്ഷ വീഴ്ചയാണ് വാട്ടർ മെട്രോയിൽ സംഭവിച്ചിരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഫോർട്ടുകൊച്ചിയിൽ വെച്ചാണ് വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഭാഗ്യം കൊണ്ട് ആർക്കും പരുക്കുകൾ സംഭവിച്ചിട്ടില്ലെങ്കിലും സംഭവിച്ച സുരക്ഷാ വീഴ്ച്ചയിൽ ജനങ്ങൾ ആകുലരാണ്.

ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം. ബോട്ടുകളിൽ നിന്ന് അലാറം മുഴങ്ങി. ഒരു ബോട്ടിന്റെ വാതിൽ തനിയെ തുറന്നു പോയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി യാത്രക്കാർ കണ്ടു.

See also  കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയമാറ്റം; ട്രെയിനുകള്‍ ഇന്നു മുതല്‍ ഒന്നര മണിക്കൂര്‍ മുതല്‍ അഞ്ചുമണിക്കൂര്‍ വരെ സമയവ്യത്യാസത്തില്‍ ഓടും…

Related News

Related News

Leave a Comment