കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ വളയം പിടിച്ച് മകനും ടിക്കറ്റ് മുറിച്ച് അമ്മയും….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : അമ്മ യമുന ടിക്കറ്റ് കൊടുക്കാനെത്തിയ ബസില്‍ മകന്‍ ശ്രീരാഗിന് ആദ്യ ഡ്യൂട്ടി. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ കൗതുകം നിറച്ചായിരുന്നു അമ്മയുടെയും മകന്റെയും ജോലി.

കിഴക്കേക്കോട്ടയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള സ്വിഫ്റ്റ് സര്‍ക്കുലര്‍ ഇലക്ട്രിക് ബസിലാണ് ഡ്രൈവറായി ആര്യനാട് ശ്രീരാഗ് ഭവനില്‍ ശ്രീരാഗും കണ്ടക്ടറായി അമ്മ യമുനയും ജോലിക്കെത്തിയത്. പരിശീലനം പൂര്‍ത്തിയാക്കി ഒരാഴ്ച മുന്‍പ് സ്വിഫ്റ്റിലെത്തിയ ശ്രീരാഗിന്റെ ആദ്യ ഡ്യൂട്ടിയായിരുന്നു ഞായറാഴ്ച.

2009 മുതല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ താത്കാലിക ‘ബദലി’ വിഭാഗത്തിലായിരുന്നു യമുന. സ്വിഫ്റ്റിലെ ആദ്യ വനിതാ ജീവനക്കാരിയായ ഇവര്‍ 2022-ലാണ് ജോലിക്കെത്തിയത്.

See also  സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സ്

Related News

Related News

Leave a Comment