ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്; 1.57 കോടി രൂപ അടയ്ക്കണം …

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ജിഎസ്ടി അടയ്ക്കാത്തതിൽ ഭരണ സമിതിയ്ക്ക് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയത്. ഏഴ് വർഷത്തെ നികുതിയാണ് കുടിശ്ശികയായി നൽകാനുള്ളതെന്ന് നോട്ടീസിൽ പറയുന്നത്. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുന്നള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ജിഎസ്ടിയിൽ ഇളവുണ്ടെന്നാണ് ഭരണസമിതിയുടെ വാദം.

നല്ല വരുമാനം ലഭിച്ചിട്ടും ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മതിലകത്തെ ഓഫീസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ഏഴ് വർഷത്തെ നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തിയത്. സേവനവും ഉത്പന്നവും നൽകുമ്പോൾ ക്ഷേത്രം നികുതി വാങ്ങുന്നുണ്ട്. എന്നാൽ അത് അടയ്ക്കുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ നോട്ടീസ് നൽകുകയായിരുന്നു. എത്രയും വേഗം നികുതി അടയ്ക്കണം എന്നാണ് ഭരണസമിതിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്തപക്ഷം 100 ശതമാനംവരെ പിഴയും 18 ശതമാനം പലിശപ്പിഴയും അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

See also  ഐജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണര്‍; തൃശൂര്‍ മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം

Related News

Related News

Leave a Comment