Tuesday, May 20, 2025

പിആർഡിയ്ക്ക് പണിയറിയില്ല, പിആറിൽ ലക്ഷങ്ങൾ ഒഴുക്കി സർക്കാർ…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : പിആർഡി (PRD) യിൽ വിശ്വാസം അർപ്പിക്കാതെ സംസ്ഥാന സർക്കാർ. പിആർഡിയെ തള്ളി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളാണ് വാർഷികാടിസ്ഥാനത്തിൽ പിആർ ഏജൻസിയെ നിയോഗിച്ചിരിക്കുന്നത്.40 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാപനവും വർഷംതോറും പിആർ ഏജൻസിക്കായി മുടക്കുന്നത്.

ഏജൻസികളെ നിശ്ചയിക്കുന്നതു ടെൻഡർ ഇല്ലാത്ത, തിരഞ്ഞെടുപ്പിലൂടെയാണ്.ചില പ്രത്യേക ഏജൻസികളെ തിരുകിക്കയറ്റുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ യോഗ്യത അടിസ്ഥാനമാക്കി പൊതുമാനദണ്ഡം നിശ്ചയിക്കുന്നതോടെ വർഷങ്ങളായി ഒരേ ഏജൻസികൾ തുടരുന്നു.

ഐടി, വ്യവസായം, ടൂറിസം വകുപ്പുകളാണ് പിആർ ഏജൻസികളെ നിയോഗിക്കുന്നതിൽ മു‍ൻപിൽ. ഈ വകുപ്പുകളുടെ വാർത്ത മാദ്ധ്യമങ്ങളിലേക്കു കൈമാറുന്നത് മാസംതോറും 3– 3.5 ലക്ഷം രൂപ വരെ ഏജൻസിക്കു നൽകിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.സ്ഥാപനങ്ങളല്ല, ടൂറിസം വകുപ്പ് നേരിട്ടാണ് ഏജൻസിയെ ജോലി ഏൽപിച്ചിരിക്കുന്നത്. 2015 ൽ വകുപ്പിലെത്തിയ ഏജൻസി ഇപ്പോഴും തുടരുന്നു.

3 ഐടി പാർക്കുകളിലേക്കായി 3 പിആർ ഏജൻസികളെ 5 വർഷത്തേക്കാണ് എംപാനൽ ചെയ്തിരിക്കുന്നത്.ഈ വർഷം 21 ലക്ഷം രൂപയാണു ചെലവ്. ഐടി വകുപ്പിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ വർഷം 42 ലക്ഷം രൂപയാണു പിആർ ഏജൻസിക്കായി ചെലവിടുന്നത്. എന്നാലും പിആർഡിയെ വേണ്ട.സിൽവർലൈൻ വന്നില്ലെങ്കിലും 2 വർഷം കൊണ്ട് ഈ ഏജൻസിക്കായി ഏതാണ്ട് 60 ലക്ഷം രൂപ ചെലവിട്ടു

See also  പത്രങ്ങളിൽ സിദ്ദിഖിന്റെ ചിത്രം പ്രസിദ്ധീകരിക്കും; മറ്റു സംസ്ഥാനങ്ങളിലേക്കും വല വിരിച്ച് പൊലീസ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article