സിനിമാ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

Written by Web Desk1

Published on:

കൊച്ചി (Kochi) : കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) മരിച്ച നിലയിൽ കണ്ടെത്തി. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയായ നിഷാദ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്.

ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2022 -ൽ തല്ലുമാല എന്ന സിനിമയുടെ ചിത്രസംയോജനത്തിന് മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങൾ. സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ തമിഴ് സിനിമയുടെ എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു

നേരത്തെ, ഏഷ്യാനെറ്റിൽ വീഡിയോ എഡിറ്ററായിരുന്ന നിഷാദ് അവിടെ നിന്നാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചുവരുന്നു.

See also  കുഴിമന്തിയും അല്‍ഫാമും കഴിച്ചു; 21 പേര്‍ ആശുപത്രിയില്‍

Related News

Related News

Leave a Comment