തൃശൂർ (Thrissur) : തൃശൂർ തലോരിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. എന്താണ് കൊലപാതകത്തിലേക്ക് നയിക്കുന്നതിനുണ്ടായ കാരണം എന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലോർ പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തി വീട്ടിൽ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുടുംബക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.