ലൈംഗികാതിക്രമത്തിൽ മാധ്യമ പ്രവര്‍ത്തക ബംഗാളിലെ മുതിര്‍ന്ന CPM നേതാവിനെതിരെ പരാതി നൽകി…

Written by Web Desk1

Published on:

കൊൽക്കത്ത (Kolkkaththa) : അഭിമുഖത്തിനെത്തിയ മാധ്യമ പ്രവർത്തകയെ മാനഭംഗപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സി.പി.എം. നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ആരോപണത്തെത്തുടർന്ന് സി.പി.എം. ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ആരോപണമുന്നയിച്ച മാധ്യമ പ്രവർത്തക നൽകിയ പരാതിയെത്തുടർന്ന് ബരാനഗർ പോലീസാണ് ഭട്ടാചാര്യയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. തനിക്കെതിരേ പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ നൽകാതെ എന്തുകൊണ്ട് ഫെയ്സ്ബുക്കിൽ ലൈവ് നൽകിയെന്ന് തൻമയ് ഭട്ടാചാര്യ സംശയം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് മാധ്യമപ്രവർത്തക സ്റ്റേഷനിൽ പരാതിനൽകിയത്.

തൻമയ് ഭട്ടാചാര്യക്കുനേരേ ഉയർന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായക്ക്‌ ഏറെ കോട്ടംതട്ടിയെന്നും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന പെരുമാറ്റം ഇതല്ലെന്നും സി.പി.എം. ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര പരാതി സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും വിശദീകരിച്ചു. എന്നാൽ, ഇത്തരം ആഭ്യന്തര അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം തെളിയിക്കാൻ അങ്ങനെയാണെങ്കിൽ പോലീസും കോടതിയും ആവശ്യമില്ലല്ലോ എന്നും പരാതിക്കാരിയായ മാധ്യമപ്രവർത്തക പറഞ്ഞു.

അറുപത്തിയാറുകാരനായ തൻമയ് ഭട്ടാചാര്യ ഡംഡം ഉത്തറിൽനിന്നുള്ള മുൻനിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ അഭിമുഖം നടത്താനെത്തിയപ്പോൾ ക്യാമറാമാന്റെ മുന്നിൽവെച്ച് തന്നെ അപമാനിച്ചെന്നാണ് യുട്യൂബ് മാധ്യമപ്രവർത്തകയുടെ പരാതി. എന്നാൽ, താൻ തമാശയായി പെരുമാറിയത് മാധ്യമപ്രവർത്തക തെറ്റിദ്ധരിച്ചതാണെന്നും അവർ തന്നെ മുൻപ് നാലഞ്ചുതവണ അഭിമുഖം നടത്തിയതാണെന്നും അന്നൊന്നും പരാതിപ്പെട്ടിട്ടില്ലെന്നും തൻമയ് ഭട്ടാചാര്യ പറഞ്ഞു. തന്റെ ബന്ധുവിന്റെ മുന്നിൽവെച്ചാണ്, പരാതി ഉന്നയിക്കുന്ന അഭിമുഖം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  നടൻ ടൊവിനോയുടെ ഒപ്പമുള്ള തെരഞ്ഞെടുപ്പ് പോസ്റ്റർ പിൻവലിച്ച് വിഎസ് സുനിൽകുമാർ

Leave a Comment