നീലേശ്വരം വെടിക്കെട്ടപകടം; ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു

Written by Web Desk1

Published on:

കാസർകോട് (Kasargodu) : നീലേശ്വരം വെടിക്കെട്ടപകട(Nileswaram fireworks accident)ത്തിൽ ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡൻറിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിന് പൊലീസ് എഫ്ഐആർ (F I R) രജിസ്റ്റർ ചെയ്യുകയായിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിൽ അർധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻറെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് വെടിക്കെട്ടപകടം നടന്നത്. അപകടത്തിൽ 54 പേർക്കാണ് പരിക്കേറ്റത്. 97 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. പടക്കങ്ങൾ സൂക്ഷിച്ച കലവറയുടെ മേൽക്കൂരയും വാതിലുകളുമൊക്കെ തകർന്ന നിലയിലാണ്.

See also  മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ ഉൾപ്പെടെ ഏഴ് നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരിയായ നടി

Related News

Related News

Leave a Comment