ഭർത്താവ് വിദേശത്ത്; ആഡംബര ജീവിതം നയിക്കാൻ സ്വർണ്ണമോഷണം, ഇൻസ്റ്റാഗ്രാം റീൽസ് താരം മുബീന അറസ്റ്റിൽ

Written by Taniniram

Published on:

കൊല്ലം: പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.

സെപ്റ്റംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പോലീസിനോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭര്‍തൃ സഹോദരി നല്‍കിയത്. ഇതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന നടത്തിയ നിരീക്ഷണമാണ് അറസ്റ്റിലേക്ക് എത്തിയത്.

മുനീറയുടെ വീട്ടിലെ നിരീക്ഷണ കാമറ പരിശോധിച്ചതില്‍ മുബീന ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തി മടങ്ങിപ്പോകുന്ന ദൃശ്യം ലഭിച്ചു. തുടര്‍ന്ന് പരിശോധന നടത്തിയ ദിവസം വരെ ഇവിടെ മറ്റാരും വന്നിട്ടില്ലെന്നും വ്യക്തമായി. പൂട്ടിയിട്ടിരുന്ന വീട്ടിലെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിയാമായിരുന്ന മുബീന മുറിതുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. മുനീറ ചിതറ പൊലീസില്‍ മുബീനയ്ക്കെതിരെ പരാതി നല്‍കി.

ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്തുപോയത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് അതിനുള്ള സാമ്പത്തികശേഷി ഇല്ലെന്നു പൊലീസ് മനസ്സിലാക്കി. ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് മുബീന ഉപയോഗിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തങ്കിലും മോഷണം സമ്മതിക്കാന്‍ ആദ്യം തയ്യാറായില്ല. തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലില്‍ രണ്ടു മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിക്കുകയായിരുന്നു.

See also  കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി; 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍

Related News

Related News

Leave a Comment