ഭർത്താവിനൊപ്പം ഭർതൃസഹോദരന്റെ വീട്ടിലെത്തിയ 44കാരി മരിച്ചനിലയിൽ…

Written by Web Desk1

Published on:

കോട്ടയം (Kottayam) : അരീപ്പറമ്പിൽ നാൽപ്പത്തിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിനിയായ ഉമ്പക്കാട്ട് വി. ബിന്ദു (Umpakkat V., a native of Manarkad. the point)വിനെയാണ് കൃഷിയിടത്തിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണു വിവരം.

ഇന്നലെ വൈകിട്ടാണ് ഭർതൃസഹോദരന്റെ അരീപ്പറമ്പിലെ വീട്ടിൽ ഭർത്താവിനൊപ്പം എത്തിയത്. തുടർന്ന് അഞ്ചുമണിയോടെ ബിന്ദുവിനെ കാണാതാവുകയായിരുന്നു. ഏറെ വൈകിയും കാണാതായതോടെ നടത്തിയ പരിശോധനയിൽ 200 മീറ്റർ മാറിയുള്ള കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് കെ.പി. പ്രമോദ്. രണ്ടു മക്കൾ.

See also  സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി; നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല ; മുഖ്യമന്ത്രി നിയമസഭയില്‍

Related News

Related News

Leave a Comment